auto ad

Friday, April 1, 2022

വെജിറ്റബിൾ സ്റ്റൂ എളുപ്പത്തിൽ രുചികരമായി എങ്ങനെ ഉണ്ടാക്കാം | Vegetable Stew Recipe Kerala Style


വെജിറ്റബിൾ സ്റ്റൂ 
 ചേരുവകൾ :
  • ഉരുളക്കിഴങ്ങ് - 2 (200g )
  • ക്യാരറ്റ് - 1 (100 g )
  • ഗ്രീൻപീസ് - 1/ 2  കപ്പ് (100g )
  • ബീൻസ് - 4 (50g )
  • പച്ചമുളക് എരിവ് അനുസരിച്ചു 
  • കുരുമുളകുപൊടി - 1 tsp
  • ഗരംമസാല - 1 / 2 ടീസ്പൂൺ  
  • സവാള -1 (100g )
  • കറിവേപ്പില 
  • ഇഞ്ചി -ഒരു ചെറിയ കഷണം 
  • അണ്ടിപ്പരിപ്പ് 
  • തേങ്ങയുടെ രണ്ടാംപാൽ - 2 കപ്പ് 
  • ഒന്നാംപാൽ - 1 കപ്പ് 
  • സ്‌പൈസസ് - ഏലക്ക- 4 , ഗ്രാമ്പൂ -3 , കറുവപ്പട്ട - 1 കഷ്ണം ,തക്കോലം -രണ്ട്                                                                                                                                                 ഇതൾ 
 ഉണ്ടാക്കുന്ന വിധം 
  • കുക്കറിൽ രണ്ടു വലിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി സ്‌പൈസസ് മൂപ്പിക്കുക 
  • സവാള ചേർത്ത് ചെറുതായി വഴറ്റുക 
  • ഇഞ്ചി ,പച്ചമുളക് ,വേപ്പില എന്നിവ ചേർത്ത് വഴറ്റി ,കുരുമുളകുപൊടി ,ഗരം മസാല എന്നിവ ചേർക്കുക 
  • ഇനി ഉരുളക്കിഴങ്ങ് ,ക്യാരറ്റ് ,പീസ് ,ബീൻസ് എന്നിവ ചേർക്കുക  
  • ആവശ്യത്തിന് ഉപ്പു ചേർക്കുക 
  • രണ്ടാംപാൽ ചേർത്ത് കുക്കർ അടച്ചു ഒരു വിസിൽ വരുന്ന വരെ വേവിക്കുക 
  • പ്രെഷർ പോയ ശേഷം തുറക്കുക 
  • തീ ഓൺ ചെയ്തു ഒന്നാം പാൽ ചേർക്കുക 
  • നന്നായി ചൂടായാൽ തീ  ഓഫ് ചെയ്യാം 
  • അണ്ടിപ്പരിപ്പ് ,കറിവേപ്പില എന്നിവ ചേർക്കുക 
  • അപ്പം /പത്തിരി / ഇടിയപ്പം / ചപ്പാത്തി  ഇതിനൊക്കെ നല്ല കോമ്പിനേഷൻ ആണ് .
 

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...