ചേരുവകൾ
ചിക്കൻ പുരട്ടി വക്കാൻ
- ചിക്കൻ 1 കിലോ
- ഉപ്പ് - 3 ടീസ്പൂൺ
- ചെറുനാരങ്ങാനീര് - 1 ടേബിൾസ്പൂൺ
- മുളകുപൊടി - 1 ടേബിൾസ്പൂൺ
- മല്ലിപ്പൊടി - 2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1 / 2 ടീസ്പൂൺ
- ഗരംമസാല - 2 ടീസ്പൂൺ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 3 ടേബിൾസ്പൂൺ
- പച്ചമുളക് - 6
- പുളിയില്ലാത്ത കട്ടത്തൈര് - 1 കപ്പ്
- 4 വലിയ സവാള വറുത്തത് (മുക്കാൽ ഭാഗം )
- മല്ലിയില - ഒരു വലിയ പിടി
- പുതിനയില - ഒരു ചെറിയ പിടി
- ബസുമതി അരി - 4 കപ്പ് (850 g )
- കറുവപ്പട്ട - 2 ഇഞ്ച്
- ഏലക്ക - 6 -7
- ഗ്രാമ്പൂ - 4
- ജാതിപത്രി - 2 കഷ്ണം
- പെരുംജീരകം - 1 ടീസ്പൂൺ
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1 ടീസ്പൂൺ
- സവാള - ഒരു ചെറിയ കഷ്ണം
- ക്യാരറ്റ് അരി ഞ്ഞത് - ഒരു കഷ്ണം
- മല്ലിയില
- പുതിനയില
- ഉപ്പ് - 3 ടീസ്പൂൺ
- നെയ്യ് - 5 ടേബിൾസ്പൂൺ
- വെള്ളം - 7 കപ്പ്
- സവാള വറുത്തത്
- അണ്ടിപ്പരിപ്പ് വറുത്ത്
- ഉണക്കമുന്തിരി വറുത്തത്
- മല്ലിയില അരിഞ്ഞത്
- പുതിനയില അരിഞ്ഞത്
- ഗരംമസാല
ചിക്കൻ മസാല ഉണ്ടാക്കാൻ
- കഴുകി വൃത്തിയാക്കിയ ചിക്കനിലേക്ക് പുരട്ടി വക്കാനുള്ള എല്ലാ ചേരുവകളും ചേർത്ത് പുരട്ടി കുറഞ്ഞത് ഒരു മണിക്കൂർ മാറ്റി വക്കുക
- ഇനി സവാള വറുത്ത എണ്ണയിൽ നിന്നും 5 ടേബിൾസ്പൂൺ പാനിലൊഴിച്ചു ചൂടാക്കുക
- ഇതിലേക്ക് പുരട്ടി വച്ച ചിക്കൻ കഷണങ്ങൾ ചേർത്ത് 5 മിനിറ്റ് കൂടിയ ചൂടിൽ ഇളക്കുക
- ഇനി തീ കുറച്ചു വച്ച് 20 -25 മിനിട്ടു മൂടിവച്ചു വേവിക്കുക
- അധികമുള്ള ഗ്രേവി വറ്റിച്ചെടുക്കുക
- അരി നന്നായി കഴുകി അര മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം ഊറ്റിയെടുക്കുക
- പാത്രത്തിൽ നെയ്യൊഴിച്ചു ചൂടാകുമ്പോൾ സ്‌പൈസസ് ചേർത്ത് മൂപ്പിക്കുക
- ഇനി ഇഞ്ചി - വെളുത്തുള്ളി ചതച്ചത് ,സവാള എന്നിവ ചേർത്ത് ചെറുതായി വഴറ്റുക
- ഇനി വെള്ളം ചേർത്ത് തിളപ്പിക്കുക
- തിളച്ച വെള്ളത്തിലേക്ക് ക്യാരറ്റ് ,മല്ലിയില ,പുതിനയില,ഉപ്പ് ,അരി എന്നിവ ചേർത്ത് യോജിപ്പിക്കുക
- കൂടിയ ചൂടിൽ തുറന്നു വച്ച് അരിയും വെള്ളവും ഒരേ നിരപ്പിൽ ആകുന്ന വരെ തിളപ്പിക്കുക
- ഇനി തീ കുറച്ചു, മൂടി വച്ച് വെള്ളം വറ്റുന്ന വരെ വേവിക്കുക (8 മിനിറ്റ് )
- തീ ഓഫ് ചെയ്തു ,15 മിനിറ്റു കഴിയുമ്പോൾ തുറക്കാം
ദം ചെയ്യാൻ
- ചുവടുകട്ടിയുള്ള പാത്രത്തിൽ നെയ്യ് പുരട്ടുക
- റൈസിൽ പകുതിനിരത്തുക
- മുകളിൽ അല്പം ഗരംമസാല ,മല്ലിയില അരി ഞ്ഞത് ,പുതിനയില അരിഞ്ഞത് ,വറുത്ത സവാള ,അണ്ടിപ്പരിപ്പ് ,ഉണക്കമുന്തിരി എന്നിവ നിരത്തുക
- മുകളിൽ ചിക്കൻമസാല നിരത്തുക
- ഇനി ബാക്കിയുള്ള റൈസ് നിരത്തുക
- ഇനി ഗരം മസാല ,മല്ലിയില ,പുതിനയില ,വറുത്ത സവാള ,അണ്ടിപ്പരിപ്പ് ,ഉണക്കമുന്തിരി എന്നിവ നിരത്തുക
- ഇനി നന്നായി മൂടി വച്ച് കുറഞ്ഞ ചൂടിൽ 10 മിനിറ്റു വേവിക്കുക
- തീ ഓഫ് ചെയ്ത് ,കുറഞ്ഞത് 30 മിനിറ്റ് കഴിഞ്ഞാൽ തുറക്കാം
- രുചികരമായ ചിക്കൻ ബിരിയാണി തയ്യാർ
No comments:
Post a Comment