auto ad

Thursday, April 14, 2022

നേഴ്‌സറി പാട്ടിലെ ഹോട്ട് ക്രോസ്സ് ബൺ വീട്ടിൽ ഉണ്ടാക്കാം | Hot Cross Buns Recipe in Malayalam


ചേരുവകൾ 
  • മൈദാ - 300 g 
  • ഉപ്പ് - 3 / 4 ടീസ്പൂൺ 
  • ഗരംമസാല - 1 ടീസ്പൂൺ 
  • ജാതിക്ക - കാൽ ടീസ്പൂൺ 
  • വെള്ളം - 145 മില്ലി 
  • മുട്ട - 1 
  • പഞ്ചസാര - 3 ടേബിൾസ്പൂൺ (45g )
  • ഇൻസ്റ്റന്റ് യീസ്റ്റ് - 1 ടീസ്പൂൺ 
  • ബട്ടർ - 3 ടേബിൾസ്പൂൺ (45 g )
  • ഉണക്കമുന്തിരി - 1 / 2 കപ്പ് (75g )
 ക്രോസ്സ് ഉണ്ടാക്കാൻ 
  • മൈദ 3 ടേബിൾസ്പൂൺ 
  • വെള്ളം 3 ടേബിൾസ്പൂൺ 
 തയ്യാറാക്കുന്ന വിധം 
  • മൈദ ,ഉപ്പ് ,ഗരംമസാല ,ജാതിക്ക എന്നിവ യോജിപ്പിച്ചു വയ്ക്കുക 
  • വെള്ളത്തിലേക്ക് മുട്ട ,പഞ്ചസാര ,യീസ്റ്റ് എന്നിവ ചേർക്കുക 
  • ഇനി മൈദ ചേർത്ത് യോജിപ്പിച്ചു പത്തു മിനിട്ടു തേച്ചു കുഴച്ചെടുക്കുക 
  • ഇനി ഇത് എണ്ണ  തടവിയ പാത്രത്തിലാക്കി മൂടി വച്ച് പൊങ്ങി വരാൻ അനുവദിക്കുക 
  • ഇരട്ടി വലിപ്പം ആകുമ്പോൾ ഇതിലേക്ക് കുതിർത്ത മുന്തിരി ചേർത്ത് യോജിപ്പിക്കുക 
  • ഇനി ഒരേ വലിപ്പത്തിലുള്ള 12 കഷണങ്ങളാക്കുക 
  • ഇത് ബോൾ ഷേപ്പ് ആക്കിയ ശേഷം ബേക്കിങ് ട്രെയിൽ നിരത്തുക 
  • ഇരട്ടി വലിപ്പം ആകുന്ന വരെ മൂടി വക്കുക 
  • ഇനി മുകളിൽ എഗ്ഗ്‌വാഷ് കൊടുക്കുക
  • 3 സ്പൂൺ മൈദയിലേക്കു 3 സ്പൂൺ വെള്ളം ചേർത്ത് യോജിപ്പിച്ചു മാവുണ്ടാക്കുക 
  • ഇത് പൈപ്പിംഗ് ബാഗിലാക്കുക  
  • മാവ് ബണ്ണിനു ക്രോസ്സ് രൂപത്തിൽ പൈപ്പ് ചെയ്യുക 
  • ഇനി ചൂടാക്കിയിട്ട ഓവനിൽ 190 ഡിഗ്രി സെൽഷ്യസ് ചൂടിൽ 20 -25  മിനിറ്റു ബേക്ക് ചെയ്യുക 
  • ചെറു ചൂടോടെ കഴിക്കാം 

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...