ചേരുവകൾ
- പുഴുങ്ങിയ മുട്ട -5
- സവാള - 3 (300g )
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ
- പച്ചമുളക് - 2
- കറിവേപ്പില
- എരിവുള്ള മുളകുപൊടി - 1 ടീസ്പൂൺ
- കാശ്മീരി മുളകുപൊടി - 1 ടേബിൾസ്പൂൺ
- മല്ലിപ്പൊടി - 2 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി - 1 / 2 ടീസ്പൂൺ
- പെരുംജീരകം പൊടി - 1 ടീസ്പൂൺ
- ഗരംമസാല - 1 ടീസ്പൂൺ
- മല്ലിയില
- കസൂരി മേത്തി
- തക്കാളി - 2 മീഡിയം (150g )
- ടൊമാറ്റോ കെച്ചപ്പ് - 1 ടേബിൾസ്പൂൺ
- ഒരു പാനിൽ കുറച്ചു എണ്ണ അല്ലെങ്കിൽ നെയ്യ് ഒഴിച്ച് അല്പം മഞ്ഞൾപ്പൊടി ,മുളകുപൊടി ,ഉപ്പ് എന്നിവ ചേർത്ത് പുഴുങ്ങിയ മുട്ട ഒരു മിനിറ്റു ഇളക്കി ചൂടാക്കിയെടുക്കുക
- ഇതേ പാനി കുറച്ചു കൂടി എണ്ണ/ നെയ്യ് ഒഴിച്ച് സവാള നന്നായി വഴറ്റുക
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,വേപ്പില ,പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക
- മഞ്ഞൾപ്പൊടി,മുളകുപൊടി ,മല്ലിപ്പൊടി ,പെരുംജീരകം പൊടി എന്നിവ ചേർത്ത് മൂപ്പിക്കുക
- ഇനി അരച്ച തക്കാളി, കെച്ചപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റുക
- ആവശ്യത്തിന് ഉപ്പു ചേർക്കുക
- ഇനി 3 കപ്പു വെള്ളം ചേർത്തിളക്കി തിളപ്പിച്ച് കുറഞ്ഞ ചൂടിൽ മൂടി വച്ച് 20 -25 മിനിട്ടു വേവിക്കുക;ഇടയ്ക്കു ഇളക്കി കൊടുക്കുക ;ആവശ്യമെങ്കിൽ കുറച്ചു കൂടി വെള്ളം ചേർത്ത് കൊടുക്കുക
- ഇനി മല്ലിയില ,കസൂരിമേത്തി ,ഗരംമസാല എന്നിവ ചേർക്കുക
- ഇനി മുട്ട ചേർത്തിളക്കി 2 - 3 മിനിട്ടു മൂടി വച്ച് വേവിക്കുക
- രുചികരമായ മുട്ടക്കറി തയ്യാർ
- അപ്പം ,ചപ്പാത്തി ,നാൻ ,ബട്ടൂര ഇതിനൊക്കെ നല്ല കോമ്പിനേഷൻ ആണ്
No comments:
Post a Comment