auto ad

Friday, April 29, 2022

ചില്ലി ചിക്കൻ റെസ്റ്ററന്റ് സ്റ്റൈലിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Chilli Chicken Recipe in Malayalam


ചേരുവകൾ 
 പുരട്ടി വയ്ക്കാൻ 
  • ചിക്കൻ - 500g 
  • ഉപ്പ് 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2  ടീസ്പൂൺ 
  • കുരുമുളകുപൊടി - 1 / 2  ടീസ്പൂൺ 
  • കാശ്മീരി മുളകുപൊടി - 1 ടീസ്പൂൺ 
  • സോയാസോസ് - 1 ടീസ്പൂൺ 
  • വിനാഗിരി - 1 ടീസ്പൂൺ 
  • മുട്ടവെള്ള - 1 
  • കോൺഫ്ലോർ - 4 ടേബിൾസ്പൂൺ 
 സോസ് ഉണ്ടാക്കാൻ 
  
  • സവാള - 2 മീഡിയം (150g )
  • കാപ്സികം - 1 (75g )
  • പച്ചമുളക് - 6 
  • സ്പ്രിങ് ഒനിയൻ 
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം 
  • വെളുത്തുള്ളി - 15 അല്ലി 
  • സോയാസോസ് - 2 ടേബിൾസ്പൂൺ 
  • റെഡ് ചില്ലി സോസ് - 1 ടേബിൾസ്പൂൺ 
  • ടൊമാറ്റോ സോസ് - 2 ടേബിൾസ്പൂൺ 
  • കുരുമുളകുപൊടി - 1 / 4 ടീസ്പൂൺ 
  • കാശ്മീരി മുളകുപൊടി - 1 ടീസ്പൂൺ 
  • വിനാഗിരി - 1 ടീസ്പൂൺ 
  • പഞ്ചസാര - 1 ടീസ്പൂൺ 
 തയ്യാറാക്കുന്ന വിധം 
  • ചിക്കൻ ചെറിയ കഷണങ്ങളാക്കി മുറിച്ചു വയ്ക്കുക 
  •  കോൺഫ്ലോർ  ഒഴികെയുള്ള എല്ലാ ചേരുവകളും ചേർത്ത് ചിക്കൻ പുരട്ടി വയ്ക്കുക 
  • സവാള കാപ്സികം എന്നിവ കഷണങ്ങളാക്കുക 
  • പച്ചമുളക്ഇഞ്ചി ,വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞു വയ്ക്കുക 
  • സ്‌പിങ് ഒനിയൻ പച്ച ,വെള്ള എന്നിവ വേർതിരിച്ചു അരി ഞ്ഞു വക്കുക 
  • സോയാസോസ് ,ചില്ലിസോസ് , ടോമാറ്റോസോസ് ,വിനാഗിരി ,കുരുമുളകുപൊടി ,മുളകുപൊടി ,3 ടേബിൾസ്പൂൺ വെള്ളം എന്നിവ ചേർത്ത് യോജിപ്പിച്ചു വയ്ക്കുക 
  • പുരട്ടി വച്ച ചിക്കനിൽ കോൺഫ്ലോർ ചേ ർത്തു യോജിപ്പിക്കുക 
  • ഇത് ചൂടായ എണ്ണയിൽ വറുത്തു കോരുക 
  • ഇനി ചീനച്ചട്ടിയിൽ 3 ടേബിൾസ്പൂൺ എണ്ണ  ചേർത്ത് കൂടിയ ചൂടിൽ ചൂടാക്കുക 
  • സവാള ചേർത്ത് ഒരു മിനിട്ടു വഴറ്റുക 
  • കാപ്സികം ,പച്ചമുളക് സ്പ്രിങ് ഒനിയൻ വെള്ള എന്നിവ ചേർത്ത് ഒരു മിനിറ്റു വഴറ്റുക 
  • ഇഞ്ചി ചേർത്ത് ഒരു മിനിട്ടു വഴറ്റുക 
  • വെളുത്തുള്ളി ചേർത്ത് ഒരു മിനിറ്റു വഴറ്റുക 
  • പഞ്ചസാര ചേർക്കുക 
  • യോജിപ്പിച്ചു വച്ച സോസ് സൊല്യൂഷൻ ചേർക്കുക 
  • തിള വരുമ്പോൾ വറുത്ത ചിക്കൻ ചേർക്കുക 
  • 2 മിനിറ്റ് ഇളക്കുക 
  • സ്പ്രിങ് ഒനിയൻ പച്ച ചേർത്ത് ഇളക്കുക 
  • ചൂടോടെ വിളമ്പുക 

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...