ചേരുവകൾ
- ബീഫ് - അര കിലോ
- ഇഞ്ചി - 15g
- വെളുത്തുള്ളി - 20g
- പച്ചമുളക് -4
- പെരുംജീരകം - 2 ടീസ്പൂൺ
- കുരുമുളക് - 1 ടീസ്പൂൺ
- സവാള - 2 (150g )
- തക്കാളി - 2 (130g )
- മുളകുപൊടി - 3 / 4 ടീസ്പൂൺ
- മല്ലിപ്പൊടി - 2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/ 2 ടീസ്പൂൺ
- പെരുംജീരകംപൊടി - 1 ടീസ്പൂൺ
- ഗരംമസാല - 1 ടീസ്പൂൺ
- വേപ്പില
- ജീരകശാല അരി - 2 കപ്പ് (450g )
- ഗ്രീൻപീസ് - 1/ 2 കപ്പ്
- ക്യാരറ്റ് - 1 / 2 കപ്പ്
- പുതിനയില
- തേങ്ങാപ്പാൽ - 2 കപ്പ്
- ബീഫ് സ്റ്റോക്ക് - 1 കപ്പ്
- ഏലക്ക -4
- പട്ട -1 കഷ്ണം
- ഗ്രാമ്പൂ -3
- കറുകയില -1
- കുക്കറിൽ 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ,ഒരു ടേബിൾസ്പൂൺ നെയ്യ് എന്നിവ ചൂടാക്കുക
- ഏലക്ക ,പട്ട ,ഗ്രാമ്പൂ ,കറുകയില എന്നിവ ചേർത്ത് മൂപ്പിക്കുക
- സവാള ചേർത്ത് നന്നായി വാടി വരുന്ന വരെ വഴറ്റുക
- ഇഞ്ചി ,വെളുത്തുള്ളി ,കുരുമുളക് ,പച്ചമുളക് ,പെരുംജീരകം എന്നിവ ചതച്ചു ചേർക്കുക
- വേപ്പില ചേർക്കുക; പച്ചമണം മാറുന്ന വരെ വഴറ്റുക
- തീ കുറച്ചുവച്ചു മഞ്ഞൾപ്പടി ,മുളകുപൊടി ,മല്ലിപ്പൊടി ,പെരുംജീരകംപൊടി ,ഗരംമസാല എന്നിവ ചേർത്ത് മൂപ്പിക്കുക
- തക്കാളി ചേർത്ത് വഴറ്റുക
- ഇറച്ചി ചേർക്കുക
- അര കപ്പ് ചൂടുവെള്ളം ചേർക്കുക
- കുക്കർ അടച്ചു പാകത്തിന് വേവിക്കുക ;കൂടുതൽ വേവാതിരിക്കാൻ ശ്രദ്ധിക്കുക
- അരി കഴുകി അരമണിക്കൂർ കുതിർത്തു ഊറ്റിയെടുക്കുക
- ബീഫ് പാകമായാൽ കുക്കർ തുറക്കുക
- സ്റ്റോക്ക് എത്രയുണ്ടെന്ന് അളന്നെടുക്കുക
- ഒരു കപ്പ് അരിക്ക് ഒന്നര കപ്പ് എന്ന അളവിൽ വെള്ളം ആവശ്യമുണ്ട്
- എനിക്ക് ഒരു കപ്പ് ആണ് സ്റ്റോക്ക് കിട്ടിയത് ;ഇനി രണ്ടു കപ്പ് തേങ്ങാപ്പാൽ കൂടി ചേർത്ത് തിളപ്പിക്കുക
- ഉപ്പ് ചേർക്കുക
- പീസ് , ക്യാരറ്റ് , പുതിനയില ,ബീഫ് അരി എന്നിവ ചേർത്ത് യോജിപ്പിക്കുക
- കുക്കർ അടച്ചു മിതമായ ചൂടിൽ ഒരു വിസിൽ വരുന്ന വരെ വേവിക്കുക
- തീ ഓഫ് ചെയ്തു പ്രഷർ പോയാൽ തുറക്കാം
- ചോടോടെ അച്ചാർ ,സാലഡ് എന്നിവക്കൊപ്പം വിളമ്പുക
No comments:
Post a Comment