auto ad

Saturday, May 21, 2022

ബീഫ് പറാത്ത എങ്ങനെ ഉണ്ടാക്കാം | Beef Paratha Recipe


ചേരുവകൾ 
  • ഗോതമ്പുപൊടി - 3 കപ്പ് (450g )
  • ഉപ്പ് - 1 ടീസ്പൂൺ 
  • വെള്ളം - ഒന്നര കപ്പ് (351g )
  • ബീഫ് - 250g
  • ഉരുളക്കിഴങ്ങു   - 2 (250g ) 
  • സവാള - 1 (100g )
  • ഇഞ്ചി - 5g 
  • വെളുത്തുള്ളി 10g 
  • പച്ചമുളക് - 3 
  • വേപ്പില 
  • മുളകുപൊടി - 1 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി - 1 / 2 ടീസ്പൂൺ 
  • കുരുമുളകുപൊടി - 1 / 2 ടീസ്പൂൺ 
  • പെരുംജീരകം പൊടി - മുക്കാൽ ടീസ്പൂൺ 
  • പെരുംജീരകം -1 ടീസ്പൂൺ 
  • കടുക് - 1 ടീസ്പൂൺ 
 ഉണ്ടാക്കുന്ന വിധം 
  • ബീഫ് ഉപ്പ് ,കുരുമുളകുപൊടി , മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് വേവിച്ചു പൊടിച്ചു വയ്ക്കുക 
  • ഉരുളക്കിഴങ്ങു പുഴുങ്ങി  പൊടിച്ചു വക്കുക 
  • സവാള ,ഇഞ്ചി ,വെളുത്തുള്ളി ,പച്ചമുളക്, വേപ്പില എന്നിവ അരിഞ്ഞെടുക്കുക 
  • ഗോതമ്പുപൊടിയിലേക്കു ഉപ്പും വെള്ളവും ചേർത്ത് കുഴച്ചു അര മണിക്കൂർ മൂടി വയ്ക്കുക 
  • ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക 
  • പെരുംജീരകം ചേർത്ത് മൂപ്പിക്കുക 
  • അരിഞ്ഞ ചേരുവകൾ ചേർത്ത് വഴറ്റുക 
  • മുളകുപൊടി ,മഞ്ഞൾപ്പൊടി ,കുരുമുളകുപൊടി ,പെരുംജീരകം പൊടി എന്നിവ ചേർത്ത് മൂപ്പിക്കുക 
  • ബീഫ് ,ഉരുളക്കിഴങ്ങ് എന്നിവ ചേർത്ത് യോജിപ്പിക്കുക 
  • ഇത് തണുക്കാനായി മാറ്റി വയ്ക്കുക 
  • കുഴച്ചു വച്ച മാവു ചെറിയ ഉരുളകളാക്കി ഫില്ലിംഗ് നിറക്കുക 
  • പരത്തിയെടുക്കുക 
  • ചൂടായ തവയിൽ തിരിച്ചും മറിച്ചും ഇട്ടു ചുട്ടെടുക്കുക 
  • ചൂടോടെ കഴിക്കുക 

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...