auto ad

Friday, May 13, 2022

സമൂസ ഇങ്ങനെ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ | Potli Samosa Recipe


ചേരുവകൾ 
    സമോസ ഷീറ്റ് 
  • മൈദാ - 2 കപ്പ് (280g )
  • ഉപ്പ് - അര ടീസ്പൂൺ 
  • നെയ്യ് - 3 ടേബിൾസ്പൂൺ 
  • വെള്ളം അര കപ്പ് (126g )
 ഫില്ലിങ് 
  • സവാള - 1 (100 g )
  • വെളുത്തുള്ളി -10 അല്ലി (12g )
  • ഇഞ്ചി - ചെറിയ കഷണം (8g )
  • പച്ചമുളക് 3 
  • ഗ്രീൻപീസ് - 1 / 2 കപ്പ് (50g )
  • ക്യാരറ്റ് - 1 / 2 കപ്പ് (60g )
  • ബീറ്റ്റൂട്ട് - 1 / 2  കപ്പ് (60g )
  • ഉരുളകിഴങ്ങ് - 2 (250g )
  • പെരുംജീരകം പൊടി - 1 ടീസ്പൂൺ 
  • കുരുമുളകുപൊടി - 1/  2 ടീസ്പൂൺ 
  • നാരങ്ങാനീര് - 1 ടീസ്പൂൺ 
  • മല്ലിയില 
 ഉണ്ടാക്കുന്ന വിധം  
  •  മാവിലേക്കു ഉപ്പ് ചേർത്തിളക്കി നെയ്യും ചേർത്ത് തിരുമ്മി യോജിപ്പിക്കുക 
  • വെള്ളം ചേർത്ത് 4 മിനിറ്റു കുഴക്കുക 
  • റസ്റ്റ് ചെയ്യാനായി അര മണിക്കൂർ വയ്ക്കുക 
  • ഫില്ലിങ് ഉണ്ടാക്കാൻ ചീനച്ചട്ടിയിൽ എണ്ണയൊഴിച്ചു സവാള വഴറ്റുക  
  • ഇഞ്ചി ,വെളുത്തുള്ളി , പച്ചമുളക്  എന്നിവ ചേർത്ത് വഴറ്റുക 
  • ക്യാരറ്റ് ,ബീറ്റ്റൂട്ട് എന്നിവ ചേർത്ത് വഴറ്റുക 
  • വേവിച്ച പീസ്  ,ഉരുളക്കിഴങ്ങു , മല്ലിയില എന്നിവ ചേർത്ത് യോജിപ്പിക്കുക 
  • നാരങ്ങാനീര് ,കുരുമുളകുപൊടി ,പെരുംജീരകം പൊടി എന്നിവ ചേർത്ത് യോജിപ്പിച്ചു വാങ്ങി വക്കുക 
  • മാവ് ചെറിയ ഉരുളകളാക്കി ചപ്പാത്തി പരത്തുന്ന പോലെ പരത്തുക 
  • നാലായി മുറിക്കുക 
  • നടുവിൽ ഫില്ലിങ് കുറേശ്ശെ വച്ച് അരികു യോജിപ്പിക്കുക 
  • മിതമായ ചൂടുള്ള എണ്ണയിൽ 20 മിനിറ്റ് വറുത്തെടുക്കുക 
  • ചെറുചൂടോടെ ചായക്കൊപ്പം വിളമ്പുക 

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...