auto ad

Monday, June 6, 2022

ഇത് ഒരു സാധാരണ ബൺ അല്ല.ഒരിക്കൽ എങ്കിലും കഴിച്ചു നോക്കണം | Coffee Bun Recipe


ചേരുവകൾ 

 മാവ് 

  • മൈദ - 300g (2 കപ്പ് +2 tbs )
  • പഞ്ചസാര - 3 tbs (45g )
  • ഇൻസ്ടാന്റ്റ് യീസ്റ്റ് - 1 tsp (4g )
  • ഉപ്പ് - 3/ 4 tsp (4g )

 ടോപ്പിംഗ് 

  • ബട്ടർ - 3 tbs (45g )
  • പാൽ - 205 മില്ലി (3/ 4 കപ്പ് +5  ടീസ്പൂൺ )
  • ബട്ടർ - 4 tbs (60g )
  • പഞ്ചസാര - 4 tbs (60g ) (പൊടിച്ചെടുക്കണം )
  • ഇൻസ്റ്റന്റ് കാപ്പിപ്പൊടി - ഒന്നര ടീസ്പൂൺ 
  • ചൂടുവെള്ളം - 2 ടീസ്പൂൺ 
  • മുട്ട - 1 (50g )
  • ഉപ്പ് - ഒരു നുള്ള് 
  • മൈദാ - 7 tbs (70g )

 ഫില്ലിംഗ് 

  • ബട്ടർ -50g (10 കഷണങ്ങളാക്കി ഫ്രീസ് ചെയ്യണം )

ഉണ്ടാക്കുന്ന വിധം 

  • ഒരു ബൗളിൽ പാൽ ,പഞ്ചസാര ,ഉപ്പ് , യീസ്റ്റ് , മൈദ എന്നിവ ചേർത്ത് യോജിപ്പിച്ചു നന്നായി കുഴച്ചു മയപ്പെടുത്തിയെടുക്കുക (10 - 12 മിനിറ്റ് )
  • ബട്ടർ ചേർത്ത് യോജിപ്പിക്കുക 
  • മയം പുരട്ടിയ ബൗളിൽ ആക്കി മൂടി വക്കുക (ഡബിൾ സൈസ് ആകുന്ന വരെ )
  • പിന്നീട് 10 കഷണങ്ങളാക്കി മുറിച്ചു  ഉരുട്ടിയെടുക്കുക 
  • 10 മിനിറ്റ് റെസ്ററ് കൊടുക്കുക 
  • ഓരോന്നിന്റെയും ഉള്ളിൽ ഫ്രോസൺ ബട്ടർ വച്ച് വീണ്ടും ഉരുട്ടി ബേക്കിങ് ട്രേയിൽ , കുറച്ചകലത്തിൽ നിരത്തുക 
  • വീണ്ടും പൊങ്ങി വരാനായി മാറ്റി വക്കുക 
  • വെള്ളവും കാപ്പിപ്പൊടിയും യോജിപ്പിച്ചു വക്കുക 
  • മറ്റൊരു ബൗളിൽ ബട്ടർ , പഞ്ചസാര , ഉപ്പ് , കോഫി , മുട്ട  എന്നിവ യോജിപ്പിച്ചു മൈദയും ചേർത്ത് മാവ് തയ്യാറാക്കുക
  • ഇതൊരു പൈപ്പിംഗ് ബാഗിൽ ആക്കി വയ്ക്കുക 
  • പൊങ്ങി വന്ന ബണ്ണിനു മുകളിൽ ഈ മാവ് 2/ 3 ഭാഗം വരെ ചുറ്റി കൊടുക്കുക 
  • ചൂടാക്കിയിട്ട ഓവനിൽ 190 ഡിഗ്രി സെൽഷ്യസ് ചൂടിൽ 20 മിനിറ്റു ബേക്ക് ചെയ്യുക 
  • പുറത്തെടുത്തു ചൂടാറിയാൽ കഴിക്കാം  




No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...