auto ad

Wednesday, July 27, 2022

പാസ്ത ഈ രുചിയിൽ ഉണ്ടാക്കിയിട്ടുണ്ടോ | Pink Sauce Pasta Recipe


ചേരുവകൾ 
  • പാസ്ത 2 കപ്പ് (200g )
  • തക്കാളി 3 (230g )
  • വെളുത്തുള്ളി 10 അല്ലി (10g )
  • സവാള 1 (100g )
  • ടൊമാറ്റോ കെച്ചപ്പ് 2 ടേബിൾസ്പൂൺ 
  • ക്രീം 1 / 2 കപ്പ് (120g )
  • കാപ്സികം 1 (50g )
  • മുളകുപൊടി 1 ടീസ്പൂൺ 
  • ഒറിഗാനോ 1 ടീസ്പൂൺ 
  • ചില്ലി ഫ്ലെക്സ് 1 ടീസ്പൂൺ 
  • കുരുമുളകുപൊടി 1 / 2 ടീസ്പൂൺ 
  • പഞ്ചസാര 1 ടീസ്പൂൺ 
  • ഉപ്പ് 
  • ബട്ടർ 2 ടേബിൾസ്പൂൺ (30g )
  • എണ്ണ 2 ടേബിൾസ്പൂൺ 
തയ്യാറാക്കുന്ന വിധം 
  • ഒരു പാത്രത്തിൽ 3 ലിറ്റർ വെള്ളം തിളപ്പിച്ച് ആവശ്യത്തിന് ഉപ്പ് ചേർത്ത് പാസ്ത വേവിക്കുക 
  • പാകത്തിന് വേകുമ്പോൾ ഊറ്റി വയ്ക്കുക 
  • തക്കാളി അരച്ച് വയ്ക്കുക 
  • പാനിൽ എണ്ണ , ബട്ടർ എന്നിവ ചൂടാക്കി വെളുത്തുള്ളി ചേർത്ത് ഏതാനും സെക്കൻഡ് വഴറ്റുക 
  • ഇനി ഒറിഗാനോ , ചില്ലി ഫ്ലെക്സ് , മുളകുപൊടി എന്നിവ ചേർത്ത് മൂപ്പിക്കുക 
  • സവാള ചേർത്ത് നന്നായി വഴറ്റുക 
  • തക്കാളി അരച്ചത് ചേർക്കുക 
  • ഉപ്പ് , പഞ്ചസാര , കുരുമുളകുപൊടി എന്നിവ ചേർക്കുക 
  • മൂടി വച്ച് ചെറിയ ചൂടിൽ പത്തു മിനിറ്റോളം വേവിക്കുക 
  • തക്കാളി വെന്ത് എണ്ണ തെളിഞ്ഞാൽ കാപ്സികം ചേർത്ത് വേവിക്കുക 
  • ഇനി കെച്ചപ്പ് , ക്രീം എന്നിവ ചേർത്തിളക്കുക 
  • വേവിച്ച പാസ്ത ചേർത്തിളക്കുക 
  • പാസ്ത വെന്ത വെള്ളം ഒരു കപ്പ് ചേർക്കുക 
  • ചൂടോടെ വിളമ്പുക 
  • മുകളിൽ ചീസ് വിതറാം .

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...