ചേരുവകൾ
- റവ ഒന്നര കപ്പ് (280g )
- അരിപ്പൊടി അര കപ്പ് (95g )
- അവൽ ഒരു കപ്പ് (40g )
- തേങ്ങ ഒരു കപ്പ് (130g )
- പഞ്ചസാര 3 ടേബിൾസ്പൂൺ (45g )
- യീസ്റ്റ് 1 ടീസ്പൂൺ (3g )
- ഉപ്പ് 1 ടീസ്പൂൺ (7g )
- എല്ലാ ചേരുവകളും ഒരുമിച്ചാക്കി 2 കപ്പ് വെള്ളം ചേർത്ത് 10 മിനിറ്റ് കുതിർത്തെടുക്കുക
- പിന്നീട് അരച്ചെടുക്കുക;അരക്കുമ്പോൾ അല്പം കൂടി വെള്ളം ചേർക്കേണ്ടി വരും
- ഇനി മൂടി വച്ച് പൊങ്ങി വരാനായി മാറ്റി വയ്ക്കുക (ഒന്നര മണിക്കൂർ )
- ഇനി ഓരോ തവി മാവ് വീതം ചൂടായ തവയിൽ കോരിയൊഴിച്ചു ചുട്ടെടുക്കുക
- ഇഷ്ടമുള്ള കറിക്കൊപ്പം വിളമ്പുക
No comments:
Post a Comment