auto ad

Wednesday, July 20, 2022

ഈ ഒരു തക്കാളി കറി മാത്രം മതി ഊണ് കുശാൽ | Thakkali Moru Curry Kerala Style


ചേരുവകൾ 
  • തക്കാളി 2 (130g )
  • പച്ചമുളക് 2 
  • കറിവേപ്പില 
  • ജീരകം അര ടീസ്പൂൺ 
  • വെളുത്തുള്ളി ഒരല്ലി 
  • കാന്താരിമുളക് 6 -7 (എരിവ് അനുസരിച്ചു 
  • തേങ്ങാ മുക്കാൽ കപ്പ് (90g )
  • മഞ്ഞൾപ്പൊടി അര ടീസ്പൂൺ 
  • തൈര് മുക്കാൽ കപ്പ് (150g )
  • താളിക്കാൻ :- കടുക് ,ഉലുവ 1 / 4 ടീസ്പൂൺ , ചുവന്നുള്ളി 5 , ഉണക്കമുളക് 2 , വേപ്പില ഒരു തണ്ട് 
 ഉണ്ടാക്കുന്ന വിധം 
  • തക്കാളി ,ഉപ്പ് , പച്ചമുളക് , ഒന്നര കപ്പു വെള്ളം എന്നിവ ഒരുമിച്ചാക്കി  വേവിക്കുക 
  • ജീരകം , വെളുത്തുള്ളി , കാന്താരി ,തേങ്ങാ , മഞ്ഞൾപ്പൊടി ,തൈര് എന്നിവ ഒരുമിച്ച് നന്നായി അരച്ചെടുക്കുക 
  • വെന്ത തക്കാളിയിലേക്ക് അരച്ച കൂട്ട് ചേർത്തിളക്കുക 
  • ആവശ്യമെങ്കിൽ കുറച്ചുകൂടി വെള്ളം ചേർക്കുക 
  • ഒന്ന് ചൂടായാൽ ഓഫ് ചെയ്യുക 
  • പാനിൽ അല്പം എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക ,ഉലുവ മൂപ്പിക്കുക , ഉള്ളി ,വേപ്പില , ഉണക്കമുളക് എന്നിവ ചേർത്ത് മൂത്തു വരുമ്പോൾ കറിയിലേക്കു ചേർക്കുക 
  • കുറച്ചു സമയം മൂടി വയ്ക്കുക 
  • അതിനു ശേഷം ചോറിനൊപ്പം വിളമ്പാവുന്നതാണ് .

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...