ചേരുവകൾ
- ഉണക്കമീൻ 250g (ദശക്കട്ടിയുള്ളത് )
- ചുവന്നുള്ളി 30 ചുള (130g )
- തേങ്ങ 1 കപ്പ് (100g )
- കറിവേപ്പില ഒരു പിടി
- ഉണക്കമുളക് പൊടിച്ചത് (ചില്ലിഫ്ലെക്സ് ) 6 ടീസ്പൂൺ (10g )
- മീൻ ക്‌ളീൻ ചെയ്തു അധികമായുള്ള ഉപ്പ് പോകാനായി വെള്ളത്തിലിട്ടു വയ്ക്കുക
- പിന്നീട് കഴുകി വെള്ളം നന്നായി കളഞ്ഞെടുക്കുക
- പാനിൽ കുറച്ചു വെളിച്ചെണ്ണ ചൂടാക്കി മീൻ കഷണങ്ങൾ നിരത്തുക
- രണ്ടുമൂന്നു മിനിട്ടു കഴി ഞ്ഞു തിരിച്ചിടുക
- ഈ വശവും രണ്ടുമിനിട്ടു വെന്താൽ സ്പൂൺ ഉപയോഗിച്ച് മീൻ പൊടിക്കുക
- ഇനി ഉള്ളി , തേങ്ങാ , വേപ്പില എന്നിവ ചേർക്കുക
- മിതമായ ചൂടിൽ ഇവ നന്നായി മൊരിഞ്ഞു വരുന്ന വരെ ഇളക്കുക (20 മിനിറ്റ് )
- പാകമായാൽ തീ കുറച്ചു മുളകുപൊടി ചേർക്കുക
- തീ ഓഫ് ചെയ്തിട്ട് നന്നായി ഇളക്കുക
- ഇത് തണുത്താൽ ഈർപ്പമില്ലാത്ത ടിന്നിലേക്കു പകർത്തുക
- ചോറിനൊപ്പം വിളമ്പുക
- കുറച്ചു ദിവസം കേടാകാതെ ഇരിക്കും
No comments:
Post a Comment