ചേരുവകൾ
- ക്യാരറ്റ് 2 കപ്പ് (250g )
- ഇഞ്ചി ഒരു കഷണം (10g )
- അണ്ടിപ്പരിപ്പ് ഒരു പിടി (50g )
- മൈദ ഒന്നര കപ്പ് (200g )
- പഞ്ചസാര 200 g (13 ടേബിൾസ്പൂൺ )
- ബട്ടർ 1 കപ്പ് (200g )
- മുട്ട 3 (150g )
- ബേക്കിംഗ് പൗഡർ ഒന്നര ടീസ്പൂൺ (6g )
- ഉപ്പ് കാൽ ടീസ്പൂൺ
- വാനില എസ്സെൻസ് അര ടീസ്പൂൺ
- കറുവപ്പട്ട പൊടി അര ടീസ്പൂൺ
- ഒരു ചെറുനാരങ്ങയുടെ തൊലി ചുരണ്ടിയത്
തയ്യാറാക്കുന്ന വിധം
- മൈദയും ബേക്കിങ് പൗഡറും ഒരുമിച്ചാക്കി നന്നായി'യോജിപ്പിച്ചു വയ്ക്കുക
- ബട്ടറും പഞ്ചസാര പൊടിച്ചതും കൂടി ബീറ്റ് ചെയ്യുക
- ക്രീം ആയാൽ മുട്ട മൂന്നു തവണയായി ചേർത്ത് യോജിപ്പിക്കുക
- കറുവപ്പട്ട പൊടി , വാനില ,ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിക്കുക
- മറ്റൊരു ബൗളിൽ ക്യാരറ്റ് , ഇഞ്ചി , നാരങ്ങാത്തൊലി , അണ്ടിപ്പരിപ്പ് എന്നിവ ഒരുമിച്ചാക്കി വയ്ക്കുക
- ഇനി ബട്ടർ മിശ്രിതത്തിലേക്ക് മൈദയുടെ കൂട്ടും ക്യാരറ്റ് കൂട്ടും മൂന്നു തവണയായി ചേർത്ത് സാവധാനം യോജിപ്പിക്കുക
- ഇത് 8 ഇഞ്ച് വലിപ്പമുള്ള ടിന്നിലാക്കി 170 ഡിഗ്രി സെൽഷ്യസ് ചൂടിൽ 50 -60 മിനിറ്റ് ബേക്ക് ചെയ്യുക
- കേക്കിന്റെ നടുവിൽ ഒരു skewer കുത്തി പുറത്തെടുക്കുമ്പോൾ ക്‌ളീൻ ആണെങ്കിൽ കേക്ക് തയ്യാറായിട്ടുണ്ട് .(ഉള്ളിലെ ചൂട് 94 ഡിഗ്രി സെൽഷ്യസ് )
- പുറത്തെടുത്തു നന്നായി തണുത്താൽ മുറിച്ചു വിളമ്പാവുന്നതാണ്
No comments:
Post a Comment