auto ad

Tuesday, August 23, 2022

ശർക്കര വരട്ടി പെർഫെക്റ്റായി എങ്ങനെ ഉണ്ടാക്കാം | Sharkara Varatti Recipe


ചേരുവകൾ 
  • നേന്ത്രക്കായ 6 (1kg )
  • ശർക്കര 260g (പൊടിച്ചത് 1 .5 കപ്പ് )
  • ഏലക്ക പൊടിച്ചത് 1 ടേബിൾസ്പൂൺ 
  • ചുക്ക് പൊടിച്ചത് 1 .5 ടേബിൾസ്പൂൺ 
  • ജീരകം 1 ടീസ്പൂൺ 
 തയ്യാറാക്കുന്ന വിധം 
  • കായ തൊണ്ടു  കളഞ്ഞു അല്പം ഉപ്പു ചേർത്ത  വെള്ളത്തിൽ ഇട്ടു വയ്ക്കുക 
  •  വെള്ളം ഒപ്പി കളഞ്ഞിട്ടു നെടുകെ മുറിച്ചു അര സെന്റിമീറ്റർ വലിപ്പത്തിൽ അരി യുക 
  • ചൂടായ എണ്ണയിൽ ഇട്ടു നല്ല കരുകരു പ്പാകുന്ന വരെ വറുത്തെടുക്കുക 
  • പാകമാകുമ്പോൾ എണ്ണയിൽ നിന്നും കോരി തണുക്കാനായി വയ്ക്കുക 
  • ശർക്കര പൊടിച്ചെടുക്കുക 
  • കാൽ കപ്പു വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുക്കുക 
  • ഇത് ചൂടാക്കി അല്പം കട്ടിയുള്ള പരുവത്തിൽ ആകുമ്പോൾ (117 ഡിഗ്രി സെൽഷ്യസ് )വറുത്ത കായ ചേർക്കുക 
  • പാനി മുഴുവൻ കായയിൽ പിടിക്കുന്ന വരെ ഇളക്കുക 
  • ചുക്കുപൊടി ,ഏലക്കാപ്പൊടി ,ജീരകം എന്നിവ ചേർത്തിളക്കുക 
  • തീ ഓഫ് ചെയ്‌തിട്ടു അല്പം കഴിഞ്ഞു കുറച്ചു പഞ്ചസാര (ഒന്നര ടേബിൾസ്പൂൺ)ചേർത്തിളക്കുമ്പോൾ കായക്കഷണങ്ങൾ വിട്ടു വിട്ടു വരും 
  • തണുക്കുമ്പോൾ കുപ്പിയിലാക്കി സൂക്ഷിക്കുക 

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...