auto ad

Monday, September 26, 2022

ഹോട്ടൽ സ്റ്റൈലിൽ ബലൂൺ ആകൃതിയിൽ ചോലെ ബട്ടൂര വീട്ടിൽത്തന്നെ ഉണ്ടാക്കാം | Chole Bhature Recipe


ബട്ടൂര 
 ചേരുവകൾ 
  • മൈദാ 2 കപ്പ് (280g )
  • റവ 2 tbs (30g )
  • ഉപ്പ് 1 / 2  ടീസ്പൂൺ (3g )
  • പഞ്ചസാര 1 ടീസ്പൂൺ (3g )
  • ബേക്കിംഗ് പൗഡർ 1 / 2 ടീസ്പൂൺ (2g )
  • ബേക്കിംഗ് സോഡ 1 / 8 ടീസ്പൂൺ 
  • തൈര് 1 / 4 കപ്പ് (65g )
  • വെള്ളം അര കപ്പ് (105g )
 ചോലെ മസാല 
  ചേരുവകൾ 
  • വെള്ളക്കടല 1 കപ്പ് 
  • സവാള 2 (200g )
  • തക്കാളി 2 (150g )
  • ഇഞ്ചി 10g 
  • വെളുത്തുള്ളി 15g 
  • മഞ്ഞൾപ്പൊടി 1 / 2 ടീസ്പൂൺ 
  • മുളകുപൊടി 1 / 2 ടീസ്പൂൺ 
  • മല്ലിപ്പൊടി 2 ടേബിൾസ്പൂൺ 
  • കുരുമുളകുപൊടി 3 / 4 ടീസ്പൂൺ 
  • ഗരംമസാല 1 / 2 ടീസ്പൂൺ
  • പച്ചമുളക് 2  
  • മല്ലിയില 
  • കസൂരിമേത്തി 1ടീസ്പൂൺ 
  • നാരങ്ങാനീര് 2 ടീസ്പൂൺ 
  • ഏലക്ക 4 ,ഗ്രാമ്പൂ 2 ,പെരുംജീരകം 1ടീസ്പൂൺ ,ചെറിയ ജീരകം 1 / 2 ടീസ്പൂൺ,കറുവപ്പട്ട 1 കഷ്ണം , കറുകയില 
  • ചായപ്പൊടി 1 ടീസ്പൂൺ 
  • നെയ്യ് 2 ടീസ്പൂൺ 
 ഉണ്ടാക്കുന്ന വിധം 
  • മൈദയിലേക്കു എല്ലാ ചേരുവകളും ചേർത്ത് കുഴച്ചു 2 മണിക്കൂർ റസ്റ്റ് അനുവദിക്കുക 
  • കുതിർത്ത കടല കുക്കറിൽ ഇടുക 
  • ഉപ്പ്, അര ടീസ്പൂൺ ബേക്കിംഗ് സോഡാ , കറുവപ്പട്ട ,കറുകയില , ചായപ്പൊടി (കിഴിയായി കെട്ടിയതു )ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് കടല വേവിക്കുക 
  • പാനിൽ  എണ്ണയൊഴിച്ചു ചൂടാകുമ്പോൾ ഏലക്ക ,പെരുംജീരകം, ജീരകം, ഗ്രാമ്പൂ എന്നിവ ചേർത്ത് മൂപ്പിക്കുക 
  • ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക 
  • സവാള വഴറ്റുക 
  • തക്കാളി ചേർന്ന് വഴന്നു വരുമ്പോൾ മസാലപ്പൊടികൾ ചേർത്ത് മൂപ്പിക്കുക  
  • വേവിച്ച കടല ചേർക്കുക 
  • പച്ചമുളക് ചേർക്കുക 
  • ഒരു മിനിട്ടു മൂടി വച്ച ശേഷം നെയ്യ് ,നാരങ്ങാനീര് , മല്ലിയില , കസൂരിമേത്തി എന്നിവ ചേർത്ത് ഇളക്കിയിട്ട് തീ ഓഫ് ചെയ്യുക 
  • രണ്ടു മണിക്കൂറിനു ശേഷം മാവ് എട്ടു ഉരുളകളാക്കുക 
  • 10 മിനിറ്റ് റസ്ററ് കൊടുത്ത ശേഷം കനം കുറച്ചു പരത്തി യെടുക്കുക 
  • ചൂടുള്ള എണ്ണയിൽ വറുത്തു കോരുക 
  • ചൂടോടെ കറിക്കൊപ്പം വിളമ്പുക 

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...