auto ad

Thursday, September 15, 2022

അയല കൊണ്ട് അടിപൊളി ബിരിയാണി | Fish Biryani Recipe in Malayalam


ചേരുവകൾ 
   പുരട്ടി വയ്ക്കാൻ 
  • അയല 1 kg 
  • മുളകുപൊടി 1 .5 ടേബിൾസ്പൂൺ 
  • കുരുമുളകുപൊടി 1 ടേബിൾസ്പൂൺ 
  • മഞ്ഞൾപ്പൊടി 1 / 2 ടീസ്പൂൺ 
  • ഉപ്പ് 2 ടീസ്പൂൺ 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടേബിൾസ്പൂൺ 
 മസാല ഉണ്ടാക്കാൻ 
  • സവാള 3 (300 g )
  • ഇഞ്ചി 2 കഷ്ണം (40g )
  • വെളുത്തുള്ളി ഒരു കുടം (30g )
  • പച്ചമുളക് 10 എണ്ണം (എരിവ് അനുസരിച്ചു )
  • തക്കാളി 2 (200 g )
  • തൈര് 4 ടേബിൾസ്പൂൺ (60ml )
  • ഏലക്ക 4, ഗ്രാമ്പൂ 3 , പട്ട ഒരു കഷ്ണം , പെരുംജീരകം 1 ടീസ്പൂൺ  
  • മഞ്ഞൾപ്പൊടി 1 / 2 ടീസ്പൂൺ 
  • കുരുമുളകുപൊടി 1 ടീസ്പൂൺ 
  • ഉലുവപ്പൊടി രണ്ടു നുള്ള് 
  • മല്ലിയില രണ്ടു പിടി 
  • പുതിനയില ഒരു പിടി 
റൈസ് ഉണ്ടാക്കാൻ 
  • ബസുമതി അരി 4 കപ്പ് (900g )
  • ഏലക്ക 4 ,ഗ്രാമ്പൂ 3 , പട്ട ഒരു കഷ്ണം , വെളുത്തുള്ളി 3 അല്ലി , പെരുംജീരകം 1 ടീസ്പൂൺ ,കറുകയില 
  • നെയ്യ് 5 ടേബിൾസ്പൂൺ 
  • എണ്ണ 2 ടേബിൾസ്പൂൺ 
  • മല്ലിയില,പുതിനയില 
  • വെള്ളം 7 കപ്പ് (1 .75 ലിറ്റർ )
  • ഉപ്പ് 3 ടീസ്പൂൺ 
 വറുത്തെടുക്കാൻ 
  • സവാള 2 (200g )
  • അണ്ടിപ്പരിപ്പ് 50g 
  • ഉണക്കമുന്തിരി 25 g 
 തയ്യാറാക്കുന്ന വിധം 
  • മീൻ നന്നാക്കി വരഞ്ഞെടുക്കുക 
  • മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ  വെള്ളം ചേർത്ത് പേസ്റ്റ് ആക്കി മീനിൽ പുരട്ടി 15 മിനിറ്റ് വയ്ക്കുക 
  • പിന്നീട് വറുത്തെടുക്കുക
  • സവാള ,അണ്ടിപ്പരിപ്പ് ,ഉണക്കമുന്തിരി എന്നിവ വറുത്തു മാറ്റി വയ്ക്കുക 
  • മസാലക്കുള്ള ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ചെടുക്കുക 
  • സവാള കുക്കറിലാക്കി അല്പം ഉപ്പ്, മഞ്ഞൾപ്പൊടി, കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് 4 -5 വിസിൽ വരുന്ന വരെ വേവിക്കുക 
  • 5 റ്റേബിൾസ്‌പൂൺ എണ്ണ ചൂടാക്കി സ്‌പൈസസ് ചേർത്ത് മൂപ്പിക്കുക 
  • ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് ചേർത്ത് 2 മിനിറ്റ് മൂപ്പിക്കുക 
  • തക്കാളി ചേർത്ത് സോഫ്റ്റ്  ആകുമ്പോൾ മസാലപ്പൊടികൾ ചേർക്കുക 
  • വേവിച്ച സവാള ചേർത്ത് രണ്ടുമിനിറ്റ് മൂടി വച്ച് വേവിക്കുക 
  • തൈര് ചേർത്ത് രണ്ടു മിനിറ്റ് ഇളക്കുക 
  • വറുത്ത  മീൻ ചേർത്തിളക്കുക 
  • മൂടി വച്ച് രണ്ടുമിനിറ്റ് വേവിക്കുക 
  • തീ ഓഫ് ചെയ്യുക 
  • റൈസ് ഉണ്ടാക്കാൻ അരി കഴുകി  അര മണിക്കൂർ കുതിർത്തെടുക്കുക 
  • പാത്രത്തിൽ എണ്ണയും നെയ്യും ഒഴിച്ച് ചൂടാകുമ്പോൾ സ്‌പൈസസ് ചേർത്ത് മൂപ്പിക്കുക 
  • വെള്ളം ചേർത്ത് തിളപ്പിക്കുക 
  • ഉപ്പ് , മല്ലിയില, പുതിനയില അരി എന്നിവ ചേർത്തിളക്കുക 
  • അരിയും വെള്ളവും ഒരേ നിരപ്പിൽ ആകുമ്പോൾ മൂടി വച്ച് കുറഞ്ഞ ചൂടിൽ വെള്ളം വറ്റുന്ന വരെ വേവിച്ചെടുക്കുക 
  • പിന്നീട് റൈസും മസാലയും ലയർ ചെയ്തു ഇടയിൽ  വറുത്ത സവാള, അണ്ടിപ്പരിപ്പ് ,ഉണക്കമുന്തിരി ,ഗരംമസാല,ഉലുവപ്പൊടി എന്നിവയും  ചേർത്ത് 10 മിനിട്ടു വേവിക്കുക 
  • മൂടിവയ്ക്കുന്നതിനു മുമ്പ് കാൽ കപ്പു പാല് ഒഴിക്കുന്നത് രുചി കൂടാൻ നല്ലതാണ് 
  • തീ ഓഫ് ചെയ്തു അര  മണിക്കൂർ കഴിഞ്ഞാൽ വിളമ്പി കഴിക്കാവുന്നതാണ് .

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...