നൂലപ്പം
ചേരുവകൾ
- വറുത്ത അരിപ്പൊടി 2 കപ്പ് (320g )
- വെള്ളം 3 1 / 2 കപ്പ് (870g )
- ഉപ്പ് 1 ടീസ്പൂൺ
- വെളിച്ചെണ്ണ 2 ടീസ്പൂൺ
- വെള്ളം തിളപ്പിക്കുക
- ഉപ്പ് , വെളിച്ചെണ്ണ എന്നിവ ചേർക്കുക
- അരിപ്പൊടി ചേർത്ത് ഇളക്കുക
- തീ ഓഫ് ചെയ്തു കുറച്ചു നേരം മൂടി വയ്ക്കുക
- ഒന്ന് ചൂടാറിയാൽ നന്നായി കുഴക്കുക
- സേവനാഴിയിൽ നിറച്ചു തേങ്ങാ വിതറിയ ഇഡലിത്തട്ടിൽ ആക്കി 8 മിനിറ്റ് ആവിയിൽ വേവിക്കുക
- ഏറ്റവും ചെറിയ തുളകളുള്ള അച്ചുപയോഗിക്കുന്നതാണ് നല്ലത് .
- സോഫ്റ്റ് ഇടിയപ്പം തയ്യാർ ; ഇത് മുട്ടക്കറി , കടലക്കറി , തേങ്ങാപ്പാൽ , ഇതിനൊപ്പം വിളമ്പാവുന്നതാണ് .
ചേരുവകൾ
- പുഴുങ്ങിയ മുട്ട 4
- സവാള 1
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 2 ടീസ്പൂൺ
- പച്ചമുളക് 4
- കറിവേപ്പില
- തക്കാളി 1
- മുളകുപൊടി 1 / 2 ടീസ്പൂൺ
- കുരുമുളകുപൊടി 1 / 2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി 1 / 2 ടീസ്പൂൺ
- ഗരം മസാല 1 / 2 ടീസ്പൂൺ
- പെരുംജീരകം പൊടി 1 / 2 ടീസ്പൂൺ
- മല്ലിപ്പൊടി 2 ടീസ്പൂൺ
- തേങ്ങാപ്പാൽ മുക്കാൽ കപ്പ്
- മല്ലിയില
- കസൂരിമേത്തി 1 ടീസ്പൂൺ
- പാനിൽ 3 ടേബിൾസ്പൂൺ എണ്ണ ചൂടാക്കി സവാള വഴറ്റുക
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,പച്ചമുളക് , വേപ്പില എന്നിവ ചേർത്ത് വഴറ്റുക
- പച്ചമണം മാറിയാൽ തക്കാളി ചേർത്ത് വഴറ്റുക
- ഇനി മസാലപ്പൊടികൾ ചേർത്ത് മൂപ്പിക്കുക
- ഒന്നര കപ്പ് ചൂടുവെള്ളം ചേർക്കുക
- തിളക്കുമ്പോൾ മുട്ട ചേർക്കുക ഒപ്പം തേങ്ങാപ്പാൽ ചേർത്ത് യോജിപ്പിക്കുക
- ആവശ്യത്തിന് ഉപ്പ് ചേർക്കുക
- മല്ലിയിലയും കസൂരിമേത്തിയും ചേർത്തിളക്കുക
- രുചികരമായ മുട്ടക്കറി തയ്യാർ
No comments:
Post a Comment