auto ad

Sunday, November 20, 2022

ക്രീം ബൺ ഇനി വീട്ടിൽത്തന്നെ ഉണ്ടാക്കാം | Cream Bun Recipe in Malayalam


ചേരുവകൾ 
  • മൈദ  2 .5   കപ്പ് (325g )
  • പാൽ അര കപ്പ് +2 ടേബിൾസ്പൂൺ (150 മില്ലി )
  • പഞ്ചസാര 2 ടേബിൾസ്പൂൺ (30g )
  • മുട്ട 1 (50g )
  • യീസ്റ്റ് 1 ടീസ്പൂൺ (3g )
  • നെയ്യ് 2 ടേബിൾസ്പൂൺ (30g )
 ഫില്ലിംഗ് 
  • ബട്ടർ 75 g (5 ടേബിൾസ്പൂൺ )
  • പഞ്ചസാര പൊടിച്ചത് 75 g (7 ടേബിൾസ്പൂൺ )
  • ഏലക്കാപ്പൊടി 1/  2 ടീസ്പൂൺ 
  • വാനില എസ്സെൻസ് 1 / 4 ടീസ്പൂൺ 
തയ്യാറാക്കുന്ന വിധം 
  • മാവു തയ്യാറാക്കാനുള്ള എല്ലാ  ചേരുവകളും ഒരുമിച്ചാക്കി 15 മിനിട്ടു കുഴച്ച ശേഷം 10 മിനിട്ടു റസ്റ്റ് അനുവദിക്കുക 
  • പിന്നീട് 10 കഷണങ്ങളാക്കി മുറിച്ചു ബോൾ രൂപത്തിലാക്കുക 
  • പിന്നെ ഓരോന്നും പരത്തി  ചുരുട്ടിയെടുത്തു അരികു നന്നായി യോജിപ്പിക്കുക 
  • ഇത് ബേക്കിംഗ് ട്രേയിൽ  നിരത്തി 75 മിനിട്ടു മൂടി വയ്ക്കുക 
  • പിന്നീട് ചൂടാക്കിയിട്ട ഓവനിൽ 190 ഡിഗ്രി സെൽഷ്യസ് ചൂടിൽ 18  -20 മിനിട്ടു ബേക്ക് ചെയ്യുക 
  • പുറത്തെടുത്തു തണുക്കാൻ അനുവദിക്കുക 
  • ഫില്ലിങ്ങിനുള്ള എല്ലാ ചേരുവകളും ചേർത്ത് ബീറ്റ് ചെയ്തു ക്രീം ആക്കിയെടുക്കുക ; അതിനു ശേഷം പൈപ്പിങ് ബാഗിൽ നിറക്കുക .
  • തണുത്ത ബ്രെഡ് മുറിച്ചു ഫില്ലിംഗ് ആവശ്യത്തിന് നിറച്ചു സെർവ് ചെയ്യാം 

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...