ചേരുവകൾ
- മൈദാ 325g (2 1 / 2 കപ്പ് )
- പാൽ 150 g (1 / 2 കപ്പ് + 2 ടേബിൾസ്പൂൺ )
- പഞ്ചസാര 30g (2 ടേബിൾസ്പൂൺ )
- മുട്ട 1 (50g )
- യീസ്റ്റ് 1 ടീസ്പൂൺ (3g )
- നെയ്യ് 30g (2 ടേബിൾസ്പൂൺ )
- പൊടിച്ച പഞ്ചസാര 200g
- പാൽ 2 .5 ടേബിൾസ്പൂൺ
- വാനില എസ്സെൻസ്
- മാവ് ഉണ്ടാക്കാനുള്ള എല്ലാ ചേരുവകളും ഒരുമിച്ചാക്കി 15 മിനിറ്റ് കുഴച്ചെടുക്കുക
- മാവ് പത്തു കഷണങ്ങളാക്കി ഉരുട്ടിയെടുക്കുക
- ഓരോന്നിന്റെയും നടുവിൽ ഒരു നോസിൽ അല്ലെങ്കിൽ കുപ്പിയുടെ അടപ്പ് ഉപയോഗിച്ച് മുറിച്ച ശേഷം ഒരു ട്രെയിൽ നിരത്തി മൂടി വച്ച് ഒരു മണിക്കൂർ കഴിയുമ്പോൾ മിതമായ ചൂടിൽ വറുത്തെടുക്കുക
- ഗ്ലേസിനുള്ള എല്ലാ ചേരുവകളും ഒരുമിച്ചാക്കി വറുത്ത ഡോനറ്റ് അതിൽ മുക്കിയെടുക്കുക
- ഒന്ന് ഡ്രൈ ആയ ശേഷം വിളമ്പാവുന്നതാണ് .
No comments:
Post a Comment