ചേരുവകൾ
- ബീഫ് 1 kg
- ഉരുളകിഴങ്ങ് 750g
- സവാള 3 (220g )
- പച്ചമുളക് 6 (30g )
- ഇഞ്ചി ഒരു കഷ്ണം (20g )
- വെളുത്തുള്ളി 30 അല്ലി (30g )
- വേപ്പില 3 തണ്ട്
- മുളകുപൊടി 1 ടേബിൾസ്പൂൺ
- കുരുമുളകുപൊടി 2 .5 ടീസ്പൂൺ
- ഗരംമസാല 2 ടീസ്പൂൺ
- പെരുംജീരകം പൊടി 1 ടീ സ്പൂൺ
- മഞ്ഞൾപ്പൊടി ഒന്നര ടീസ്പൂൺ
- റെസ്ക് പൊടി 250g
- ഉപ്പ് 3 ടീസ്പൂൺ
- ബീഫ് 2 ടീസ്പൂൺ ഉപ്പ് , മഞ്ഞൾപ്പൊടി , മുളകുപൊടി , ഒരു ടീസ്പൂൺ ഗരംമസാല ,5 അല്ലി വെളുത്തുള്ളി , ചെറിയകഷ ണം ഇഞ്ചി അരിഞ്ഞത് എന്നിവ ചേർത്ത് വേവിച്ചു വെള്ളം വറ്റിച്ചെടുക്കുക
- തണുത്ത ശേഷം പൊടിച്ചെടുക്കുക
- ഉരുളക്കിഴങ്ങു പുഴുങ്ങി തൊലി കളഞ്ഞു പൊടിച്ചെടുക്കുക
- പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി ഇഞ്ചി,വെളുത്തുള്ളി ,സവാള , പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക
- അല്പം മഞ്ഞൾപ്പൊടി ചേർത്ത് മൂപ്പിക്കുക
- പൊടിച്ച ബീഫ് ചേർത്ത് 10 മിനിട്ടു ഇളക്കി എടുക്കുക
- ഇനി കുരുമുളകുപൊടി ,ഒരു ടീസ്പൂൺ ഗരംമസാല എന്നിവയും ചേർത്തിളക്കുക
- തീ ഓഫ് ചെയ്ത ശേഷം ഉരുളക്കിഴങ്ങു ചേർക്കുക
- ഒരു ടീസ്പൂൺ ഉപ്പു ചേർക്കുക
- നന്നായി യോജിപ്പിച്ചിട്ടു തണുക്കാൻ മാറ്റി വയ്ക്കുക
- തണുക്കുമ്പോൾ കുറേശ്ശെ എടുത്തു കട്ലറ്റ് ന്റെ രൂപത്തിലാക്കുക
- ഓരോന്നും മുട്ടവെള്ളയിൽ മുക്കി റെസ്‌ക്‌പൊടിയിൽ പൊതിഞ്ഞെടുക്കുക
- ചെറുതായി അമർത്തുക
- ഇനി 15 മിനിട്ടു ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കുക
- ചൂടായ എണ്ണയിൽ വറുത്തു കോരുക
- ചൂടോടെ സോസ് /സാലഡ് ചേർത്ത് വിളമ്പുക
No comments:
Post a Comment